വിധിയുടെ വിളയാട്ടത്തിന് കുത്തൊഴുക്കില്‍
ആടിയുലഞ്ഞ എന്‍ മാനസ നൌക,
പാരിജാത ഗന്ധം പരത്തും തെന്നലായ്
വന്നു നീ മേനി പുണര്‍ന്നതെപ്പോള്‍ ?
കണ്ണ് നീരിന്റെ ഇന്നലെകള്‍ ,
കയ്പ് നീരിന്റെ നൊമ്പരങ്ങള്‍ ...
നാളെ എന്തെന്നറിയാതെ-
അന്തിയുറങ്ങാത്ത യാമങ്ങള്‍ ,
കുറ്റപ്പെടുത്തലുകള്‍ , ഒറ്റപ്പെടുത്തലുകള്‍
ഭീഷണികള്‍ ..ബന്ധുജനസാരോപദേശങ്ങള്‍ ...
നിസ്സഹായനായ് നിന്ന നിമിഷങ്ങള്‍ .
കാലം വീഥി തെളിച്ചതും
ദൃഡ ചിത്തനായ് നിന്നതും സത്യമോ?
പ്രത്യാശയുടെ പൊന്‍ കിരണങ്ങള്‍
പാകിയ മണലാരണ്യമേ
വ്യഥയുടെ സീമകള്‍ ഭേദിക്കും-
ചന്ദ്ര ബിംബം നീ...സാക്ഷി.