ബുധനാഴ്‌ച, ഡിസംബർ 07, 2011

രക്തസാക്ഷി

ഞാനിന്നൊരു രക്ത സാക്ഷി
പ്രണയ ദാമ്പത്യത്തിന്‍  രക്ത സാക്ഷി.

പ്രണയമേ, നീ ഒരു ഒറ്റുകാരന്‍
എന്‍ ഹൃദയത്തില്‍ നിനക്ക് മാപ്പില്ല.
പ്രണയ ദാമ്പത്യമേ, നീ ഒരു തീജ്വാല
നിന്റെ പൊള്ളുന്ന ചൂടെനിക്ക് ദുസ്സഹനീയം.

പ്രണയമേ, നീ ഒരു  കൂരിരുള്‍ കാരാഗൃഹം 
എന്റെ സ്വാതന്ത്ര്യത്തെ ഹനിച്ചു നീ കൂട്ടിലാക്കി.
പ്രണയ ദാതാവേ, നീ ഒരു കൊടുംചതിയന്‍
രക്ത സാക്ഷികളെ സൃഷ്ടിക്കുന്നവരില്‍ ഒരുവന്‍ മാത്രം.

ഇന്നോ നാളെയോ ലോകമേ നീ അറിയും
ഞാനുമൊരു പ്രണയത്തിന്‍ രക്ത സാക്ഷി.
പ്രണയമേ....പ്രണയ  ദാമ്പത്യമേ......
നീ ഇനിയും രക്ത സാക്ഷികളെ സൃഷ്ടിക്കല്ലേ .

10 അഭിപ്രായങ്ങൾ:

 1. പ്രണയത്തെ എന്തിനിങ്ങനെ വേദനിപ്പിയ്ക്കുന്നു..എന്തുണ്ടായി..?

  മറുപടിഇല്ലാതാക്കൂ
 2. നീ ഇനിയും രക്ത സാക്ഷികളെ സൃഷ്ടിക്കല്ലേ .

  മറുപടിഇല്ലാതാക്കൂ
 3. oru tharathil naam ellavarum rakthasakshikal thanne........ aashamsakal..........

  മറുപടിഇല്ലാതാക്കൂ
 4. പ്രവീ,
  പറ! എവിടെയാണ് മണ്ഡപം പണിയേണ്ടത്?
  പ്രണയരക്തസാക്ഷി മണ്ഡപത്തിലേക്ക് സംഭാവന കണ്ണൂരാന്‍ പിരിച്ചോളാം!
  എന്താ?

  (നന്നായിക്‌ കേട്ടോ)

  മറുപടിഇല്ലാതാക്കൂ
 5. രക്തസാക്ഷി ആകാതെ അടുത്ത വിപ്ലവത്തിനായി ശ്രമിക്കൂ ...

  മറുപടിഇല്ലാതാക്കൂ
 6. ഇന്നോ നാളെയോ ലോകമേ നീ അറിയും
  ഞാനുമൊരു പ്രണയത്തിന്‍ രക്ത സാക്ഷി...!

  ബെര്‍തേ.. വേണ്ടാതീനം പറഞ്ഞു പരത്താതെ മാഷേ..!

  എഴുത്ത് നന്നായീട്ടോ..!
  ആശംസകളോട....പുലരി

  മറുപടിഇല്ലാതാക്കൂ
 7. രക്തസാക്ഷികള്‍ മരിക്കുന്നില്ല... ജീവിക്കട്ടെ .....

  മറുപടിഇല്ലാതാക്കൂ

ഇവിടെ എന്തേലും എഴുതിട്ടു പോകൂന്നെ ....