തിങ്കളാഴ്‌ച, മേയ് 24, 2010

നീലത്താമരനീലിമ നിറയുന്ന നിലാവിന്റെ മാറില്‍
നീലത്താമരയായ് പൂത്തു നില്‍ക്കെ
ചേറിലെ നനവിന്റെ ലോലമാം മെത്തയില്‍
വേരുകളൂന്നി തളിര്‍ത്തു നില്‍ക്കെ
മിന്നുന്ന പളുങ്ക് പോല്‍ സ്നേഹമാം ഓളത്തിന്‍
മൃദുല കപോലങ്ങള്‍ തുടുത്തു നില്‍ക്കെ
ചന്ദന ഗന്ധമാം തെന്നലിന്‍ ഊഞ്ഞാലില്‍
പൂമിഴി ചിമ്മി ചാഞ്ചാടി നില്‍ക്കെ
ധന്യമാം താരക കന്യകള്‍ മൊഴിയുന്ന
താരാട്ട് പാട്ടില്‍ മയങ്ങി നില്‍ക്കെ
കണ്ടു ഞാന്‍, തന്നിളം മേനിയില്‍ ശൃംഗാര-
ചന്തം വിടര്‍നോര ചന്ദ്രബിംബം.
നിത്യവും കാണും ചന്ദ്രബിംബം
ഇന്നിതാ പുഞ്ചിരി തൂകി എന്നരുകില്‍-
വന്നെന്തോ മൊഴിയുവാന്‍ വെമ്പല്‍ കൊണ്ട്.
അശ്രുതന്‍ തേന്‍കണം മൊഴിഞ്ഞ തിങ്കള്‍ കല
ഒന്നുമേ ചൊല്ലാതെ അകന്നു പോയി.
എന്‍ ലോലമാം വദനത്തില്‍ വീണൊരാ തേന്‍കണം
മിന്നാമിനുങ്ങുകളായി മിഴി പൂട്ടി നിന്ന്-
മന്ദം മന്ദം മിന്നി തിളങ്ങി നിന്നു.
കൂരിരുള്‍ വീഴ്ത്തിയോരാ കാര്‍മെഘക്കൂട്ടങ്ങള്‍
ചന്ദ്രബിംബത്തെ മറയ്ക്കുവാന്‍ വെമ്പല്‍ കൊണ്ടു.
എങ്കിലും...
തിളങ്ങുമാ നുറുങ്ങു വെട്ടത്തില്‍ ഞാനെന്റെ
തിങ്കളെ... ഉള്‍കണ്ണാല്‍ കണ്ടു നില്‍ക്കെ
പൊങ്ങി വരുന്ന ആര്‍ക്കന്റെ കിരണങ്ങള്‍
ചന്ദ്രബിംബത്തെ കൊന്നൊടുക്കി
മിന്നാമിനുങ്ങുകള്‍ മറഞ്ഞു പോയി.
എന്‍ കണ്ണില്‍ കൂരിരുള്‍ മാത്രമായി
വെയിലേറ്റു വാടിയെന്‍ ദളങ്ങള്‍ ഞാനറിയാതെ
കൊഴിഞ്ഞു പോയ്‌ ഓളത്തില്‍ അകന്നു പോയി
വറ്റി വരണ്ട എന്‍ മനം വെയിലേറ്റു
കത്തിക്കരിഞ്ഞു ദഹിച്ചു പോയി.
എന്‍ 
കുങ്കുമപ്പാടം ശൂന്യമായി....

വ്യാഴാഴ്‌ച, മേയ് 20, 2010

വിട
ഉള്ളില്‍ നിന്ന് തെറിച്ചു വീണത് തേങ്ങല്‍
കവിളിലൂടെ ഒലിച്ചിറങ്ങിയത്  മനസ്സിന്റെ വിങ്ങല്‍ -
പുരണ്ട മിഴിനീര്‍ കണങ്ങള്‍ .
ഏകാന്തതയുടെ കടല്‍ക്കരയില്‍
എന്നെ തനിച്ചാക്കി മറവിയുടെ സീമകളിലേക്ക്,
കടലാസ്സ്‌ തോണി തുഴഞ്ഞു നീ പോവുകയാണോ?
ഒന്നുകൂടി പറയാന്‍ എന്നെ അനുവദിക്കുക
എന്തിനാണ് എന്റെ ഉള്ളിലെ
സ്നേഹത്തിന്റെ കരിന്തിരി വിളക്കില്‍
പ്രതീക്ഷകളുടെ  എണ്ണ  പകര്‍ന്നത്?
ഇരുണ്ട ദേഹത്തിലെ വെളുത്ത മനസ്സിനെ
മോഹങ്ങളുണര്‍ത്തി ത്രസിപ്പിച്ചത്?
എങ്കിലും ഞാന്‍ വെറുക്കില്ല,
നീ തന്ന സ്നേഹത്തിന്റെ മുറിവുകള്‍ ഞാന്‍ സൂക്ഷിക്കും,
കാലത്തിനും ഉണക്കാനാവാത്ത വ്രണമായി...
എന്റെ കണ്ണില്‍ നിന്ന് വീഴുന്നത് കണ്ണുനീരല്ല...
ജീവരക്തമാണ്.
അത് ആത്മാവിനെ പൊള്ളിക്കുമ്പോഴും ഞാന്‍ പ്രാര്‍ത്ഥിക്കും-
നിന്റെ നന്മക്കായ് , കാരണം...
നിന്റെ മൌനങ്ങള്‍ , ദുഃഖങ്ങള്‍ , നൊമ്പരങ്ങള്‍ ... എല്ലാം
എന്റെ ഇന്ജിന്ജായുള്ള മരണമാണ്.
ഞാന്‍ വിശ്വസിച്ചോട്ടെ? നീ എന്നെ വെറുക്കില്ലെന്നു
എങ്കിലും ഒന്നുമാത്രം...
ഇനിയൊരിക്കലും എനിക്ക് പഴയ കണ്ണനാവാന്‍ കഴിയില്ല.
രാധയെ വേര്‍പെട്ട കണ്ണന് ഇനിയൊരു ജീവിതം ഉണ്ടോ?