ശനിയാഴ്‌ച, ജൂൺ 19, 2010

ജീവിതം
ചിലക്കാത്ത ചിലങ്കകള്‍ ചിലച്ചു.
സത്യം തിരിഞ്ഞും മറിഞ്ഞും തുടര്‍ക്കഥയായി.
കാലത്തിന്‍ ശ്രീകോവില്‍ നട തുറന്നു...
കറുത്ത ദൈവങ്ങള്‍ കണ്‍‌തുറന്നു...

ജീവിതം സുഖ:   ദുഃഖ:    മിശ്രിതമെന്നു-
തൂലികയില്‍ കണികണ്ട കാവ്യലോകമേ?
ജയിച്ചു നിങ്ങളുടെ വാക്മൊഴികള്‍ ...
ജയിച്ചു സത്യത്തിന്‍ സ്വരമിവിടെ...

അലയും മോഹങ്ങള്‍ കരയടുത്തു.
സന്ധ്യ കതിരവന്‍ പടിഞ്ഞാറേ കടവിലെത്തി.
ഒരുനാളും മോചനം ലഭിക്കാത്ത ഞങ്ങള്‍ -
ക്കൊരുനാള്‍ സ്നേഹത്തിന്‍ പൂമാല കിട്ടി.

ഞായറാഴ്‌ച, ജൂൺ 13, 2010

അറിയാതെ


ഇത്രയും സുഗന്ധിയാം പാരിജാതപ്പൂവേ
എന്നെ തിരിച്ചറിഞ്ഞില്ലയോ നീ!
നിന്നിലെ മാസ്മര ഗന്ധമൊരു മാത്ര  
എന്‍ നേര്‍ക്ക്‌ എന്തേ നീ നീട്ടിയില്ല?
ഹിമകണം മൂടി തലോടി നിന്നു.
എന്നിട്ടും നീ എന്തേ ഒരു തുള്ളിയെന്‍ 
വാടിയ മാനസതാരില്‍ തുളുമ്പാതെ പോയ്‌!
നീ മന്ദം മന്ദം മിഴി ചിമ്മി നിന്നു.
നിന്നിലെ മാദക മധു നുകര്‍ന്ന്    
കരിവണ്ടിന്‍ കൂട്ടങ്ങള്‍ നൃത്തമാടി.
എന്നിട്ടും ഒരു കണമെനിക്കായ്‌ നല്‍കാന്‍ 
പിന്നെയും എന്തേ നീ മറന്നുപോയി?
നിന്‍ മൃദു മേനിയെ താരാട്ടിയുറക്കിയ
തെന്നലെന്‍ നെറുകയില്‍ തഴുകാതെ പോയ്‌.
മിഴി ചിമ്മി അറിയാതെ നോക്കി നിന്നു,
എങ്കിലും നീ എന്നെ തിരിച്ചറിഞ്ഞില്ല.
ഇനി ഒരിക്കലും അറിയുകില്ല....