ബുധനാഴ്‌ച, ജനുവരി 20, 2016

ഇനിയും വൈകുവതെന്തേ ?

എത്ര നാളായ് കാത്തു നില്ക്കുന്നു ഞാൻ,
ഇനിയും വരാൻ മടിക്കുവതെന്തിനു നീ.
ഹൃദയത്തിൻ മണിവാതിൽ പാതി തുറന്നു ഞാൻ
വേഴാമ്പലായ് നിന്നത് നിന്നെ പ്രതീക്ഷിച്ച്
നീ പോയ വീഥിയിൽ എന്നെ കണ്ടില്ല,
അതോ കണ്ടിട്ടും കാണാതെ പോയതോ ?
നിൻ മൃദു സ്പര്ശനം നിൻ നേർത്ത തലോടൽ 
ഒരു പക്ഷെ, സ്വാന്തനമായ് മാറിയേക്കാം.
കത്തിനിൽക്കും കരളിലെ അഗ്നിയിൽ 
ചാറ്റൽ മഴയായ് പെയ്തിറങ്ങാൻ നിനക്കേ സാധ്യമാകൂ.

ഇനിയും നീ മടിക്കണ്ട, കാത്തിരിക്കുന്നു ഞാൻ
ഒരിക്കൽ നിനക്ക് വന്നെ മതിയാകൂ.
ഒരു നാളും അടയില്ല എൻ വാതാലയം
ഇനി ഒരു താഴിനും താക്കോലിനും ബന്ധനമാകില്ലതു.

വൈകരുതേ ഇനിയും...
മരണമേ നിനക്ക് സുസ്വാഗതം.

2 അഭിപ്രായങ്ങൾ:

  1. ശ്ശോ... മരണത്തെയാരുന്നോ ഈ വിളിയൊക്കെവിളിച്ചത്!!!

    മറുപടിഇല്ലാതാക്കൂ
  2. വരും.. വരാണ്ടിരിക്കില്ല..
    കവിത കൊള്ളാം..

    മറുപടിഇല്ലാതാക്കൂ

ഇവിടെ എന്തേലും എഴുതിട്ടു പോകൂന്നെ ....