തിങ്കളാഴ്‌ച, മേയ് 24, 2010

നീലത്താമരനീലിമ നിറയുന്ന നിലാവിന്റെ മാറില്‍
നീലത്താമരയായ് പൂത്തു നില്‍ക്കെ
ചേറിലെ നനവിന്റെ ലോലമാം മെത്തയില്‍
വേരുകളൂന്നി തളിര്‍ത്തു നില്‍ക്കെ
മിന്നുന്ന പളുങ്ക് പോല്‍ സ്നേഹമാം ഓളത്തിന്‍
മൃദുല കപോലങ്ങള്‍ തുടുത്തു നില്‍ക്കെ
ചന്ദന ഗന്ധമാം തെന്നലിന്‍ ഊഞ്ഞാലില്‍
പൂമിഴി ചിമ്മി ചാഞ്ചാടി നില്‍ക്കെ
ധന്യമാം താരക കന്യകള്‍ മൊഴിയുന്ന
താരാട്ട് പാട്ടില്‍ മയങ്ങി നില്‍ക്കെ
കണ്ടു ഞാന്‍, തന്നിളം മേനിയില്‍ ശൃംഗാര-
ചന്തം വിടര്‍നോര ചന്ദ്രബിംബം.
നിത്യവും കാണും ചന്ദ്രബിംബം
ഇന്നിതാ പുഞ്ചിരി തൂകി എന്നരുകില്‍-
വന്നെന്തോ മൊഴിയുവാന്‍ വെമ്പല്‍ കൊണ്ട്.
അശ്രുതന്‍ തേന്‍കണം മൊഴിഞ്ഞ തിങ്കള്‍ കല
ഒന്നുമേ ചൊല്ലാതെ അകന്നു പോയി.
എന്‍ ലോലമാം വദനത്തില്‍ വീണൊരാ തേന്‍കണം
മിന്നാമിനുങ്ങുകളായി മിഴി പൂട്ടി നിന്ന്-
മന്ദം മന്ദം മിന്നി തിളങ്ങി നിന്നു.
കൂരിരുള്‍ വീഴ്ത്തിയോരാ കാര്‍മെഘക്കൂട്ടങ്ങള്‍
ചന്ദ്രബിംബത്തെ മറയ്ക്കുവാന്‍ വെമ്പല്‍ കൊണ്ടു.
എങ്കിലും...
തിളങ്ങുമാ നുറുങ്ങു വെട്ടത്തില്‍ ഞാനെന്റെ
തിങ്കളെ... ഉള്‍കണ്ണാല്‍ കണ്ടു നില്‍ക്കെ
പൊങ്ങി വരുന്ന ആര്‍ക്കന്റെ കിരണങ്ങള്‍
ചന്ദ്രബിംബത്തെ കൊന്നൊടുക്കി
മിന്നാമിനുങ്ങുകള്‍ മറഞ്ഞു പോയി.
എന്‍ കണ്ണില്‍ കൂരിരുള്‍ മാത്രമായി
വെയിലേറ്റു വാടിയെന്‍ ദളങ്ങള്‍ ഞാനറിയാതെ
കൊഴിഞ്ഞു പോയ്‌ ഓളത്തില്‍ അകന്നു പോയി
വറ്റി വരണ്ട എന്‍ മനം വെയിലേറ്റു
കത്തിക്കരിഞ്ഞു ദഹിച്ചു പോയി.
എന്‍ 
കുങ്കുമപ്പാടം ശൂന്യമായി....

7 അഭിപ്രായങ്ങൾ:

 1. പ്രവീണെട്ടാ,
  നന്നായിരിക്കുന്നു.(കവിതകളെ കുറിച്ച് സാങ്കേതിക പരിജ്ഞാനം ഇച്ചിരി കുറവാണെ) എന്നാലും ഇഷ്ടപ്പെട്ടു..
  ഇനിയും എഴുതു. തീര്‍ച്ചയായും വരാം... ആദ്യ പോസ്റ്റു വായിക്കാനാനിഷ്ടം..
  വഴി ചുമ്മാ വന്നു നോക്കു..
  ഇനിയും കാണാം. കാണും.
  ഹാപ്പി ബാച്ചിലേഴ്സ്
  ജയ് ഹിന്ദ്‌

  aa word verification ഒഴിവാക്കിയാല്‍ നന്നായിരിക്കും

  മറുപടിഇല്ലാതാക്കൂ
 2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 3. നന്ദി ബാചിലേര്‍സെ

  ഇതാരാടാ ഇവിടെ വന്നു കോറിയിട്ടു പോയെ?

  മറുപടിഇല്ലാതാക്കൂ
 4. നല്ല കവിത.....
  (കുമകുമപാടം......കുങ്കുമപാടം എന്നാണോ ....?)

  മറുപടിഇല്ലാതാക്കൂ
 5. തെറ്റ് കാണിച്ചു തന്നതിന് നന്ദി ജിത്തു.

  മറുപടിഇല്ലാതാക്കൂ

ഇവിടെ എന്തേലും എഴുതിട്ടു പോകൂന്നെ ....