ഞായറാഴ്‌ച, ജൂൺ 13, 2010

അറിയാതെ


ഇത്രയും സുഗന്ധിയാം പാരിജാതപ്പൂവേ
എന്നെ തിരിച്ചറിഞ്ഞില്ലയോ നീ!
നിന്നിലെ മാസ്മര ഗന്ധമൊരു മാത്ര  
എന്‍ നേര്‍ക്ക്‌ എന്തേ നീ നീട്ടിയില്ല?
ഹിമകണം മൂടി തലോടി നിന്നു.
എന്നിട്ടും നീ എന്തേ ഒരു തുള്ളിയെന്‍ 
വാടിയ മാനസതാരില്‍ തുളുമ്പാതെ പോയ്‌!
നീ മന്ദം മന്ദം മിഴി ചിമ്മി നിന്നു.
നിന്നിലെ മാദക മധു നുകര്‍ന്ന്    
കരിവണ്ടിന്‍ കൂട്ടങ്ങള്‍ നൃത്തമാടി.
എന്നിട്ടും ഒരു കണമെനിക്കായ്‌ നല്‍കാന്‍ 
പിന്നെയും എന്തേ നീ മറന്നുപോയി?
നിന്‍ മൃദു മേനിയെ താരാട്ടിയുറക്കിയ
തെന്നലെന്‍ നെറുകയില്‍ തഴുകാതെ പോയ്‌.
മിഴി ചിമ്മി അറിയാതെ നോക്കി നിന്നു,
എങ്കിലും നീ എന്നെ തിരിച്ചറിഞ്ഞില്ല.
ഇനി ഒരിക്കലും അറിയുകില്ല....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇവിടെ എന്തേലും എഴുതിട്ടു പോകൂന്നെ ....