ശനിയാഴ്‌ച, ഓഗസ്റ്റ് 14, 2010

തേങ്ങല്‍




വിധിയുടെ വിളയാട്ടത്തിന്‍ കുത്തൊഴുക്കില്‍
ആടിയുലഞ്ഞ എന്‍ മാനസ നൌക,
പാരിജാത ഗന്ധം പരത്തും തെന്നലായ്
വന്നു നീ മേനി പുണര്‍ന്നതെപ്പോള്‍ ?
കണ്ണ് നീരിന്റെ ഇന്നലെകള്‍ ,
കയ്പ് നീരിന്റെ നൊമ്പരങ്ങള്‍ ...
നാളെ എന്തെന്നറിയാതെ-
അന്തിയുറങ്ങാത്ത യാമങ്ങള്‍ ,
കുറ്റപ്പെടുത്തലുകള്‍ , ഒറ്റപ്പെടുത്തലുകള്‍
ഭീഷണികള്‍ ..ബന്ധുജനസാരോപദേശങ്ങള്‍ ...
നിസ്സഹായനായ് നിന്ന നിമിഷങ്ങള്‍ .
കാലം വീഥി തെളിച്ചതും
ദൃഡ ചിത്തനായ് നിന്നതും സത്യമോ?
പ്രത്യാശയുടെ പൊന്‍ കിരണങ്ങള്‍
പാകിയ  മണലാരണ്യമേ 
വ്യഥയുടെ സീമകള്‍ ഭേദിക്കും-
ചന്ദ്ര ബിംബം നീ...സാക്ഷി.

11 അഭിപ്രായങ്ങൾ:

  1. നല്ല കവിത. കൂടുതല്‍ വായിക്കട്ടെ. എന്റെ ബ്ലോഗില്‍ വന്നതിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  2. നന്ദി രവി."നീറുന്ന മാനസ"ത്തിനു നല്‍കിയ ഭാനുവിറെ വിലപ്പെട്ട അഭിപ്രാത്തിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  3. കവിത അടിപൊളി .... ചെറിയ സൃഷ്ടി ആയതിനാല്‍ പെട്ടെന്ന് വായിക്കാന്‍ സാധിച്ചു. ആശംസകള്‍ ......

    മറുപടിഇല്ലാതാക്കൂ
  4. അക്ഷരതെറ്റുകളുണ്ട്.
    ഒന്നുകൂടി നന്നാക്കാന്‍ പറ്റും
    ആസംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. നല്ല കവിത, ഇഷ്ടപ്പെട്ടു. അഭിനന്ദനം.

    മറുപടിഇല്ലാതാക്കൂ
  6. നന്ദി വായാടീ.....
    മനസ്സില്‍ നൊമ്പരങ്ങളെ ഉള്ളൂ റാണീ....

    മറുപടിഇല്ലാതാക്കൂ

ഇവിടെ എന്തേലും എഴുതിട്ടു പോകൂന്നെ ....