ബുധനാഴ്‌ച, സെപ്റ്റംബർ 01, 2010

ശൂന്യത



മാനസ വൃന്ദാവനത്തില്‍ ഇനി-
ശ്രുതി മീട്ടും വീണകമ്പികള്‍  കാണില്ല.
കൂകി  മുഴക്കും കുയിലുകള്‍ 
കൂ...കൂ...നാദം നിര്‍ത്തി എങ്ങോ പോയ്‌.
പാതിരാവില്‍ വിരിയും പാരിജാതം
ഇനി മിഴികള്‍ കൂമ്പി നില്‍ക്കും.
വണ്ടുകള്‍ മധുകണം വറ്റിയ
പൂവിനു ചുറ്റും ഭ്രാന്തമായ് അലയുന്നു.
ഒരു കുഞ്ഞിളം കാറ്റ് പോലും 
ഈ മാര്‍ഗ്ഗമദ്ധ്യേ ഇനി വീശുകില്ല.
മരണം കാത്തു നില്‍ക്കും 
മൂക സാക്ഷിയായ്  ചിത്തം. 

30 അഭിപ്രായങ്ങൾ:

  1. എന്തെ ഇത്രയും നിരാശ? കൈയിലിരുപ്പിന്റെ ആണോ? വരികള്‍ മനസ്സില്‍ തട്ടി...
    ഇനിയും നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. എല്ലാമിവിടെയുള്ളപ്പോൾ ശൂന്യതയെവിടെ
    നിശ്ചലതയും ഭ്രാന്തൻ പാച്ചിലും മാത്രം.

    മറുപടിഇല്ലാതാക്കൂ
  3. പാതിരാവില്‍ വിരിയും പാരിജാതം
    ഇനി മിഴികള്‍ കൂമ്പി നില്‍ക്കും.
    ഒരു നിരാശ നിഴലിക്കുന്നു..കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  4. ഏതൊരു ഇറക്കത്തിനും ഒരു കയറ്റമുണ്ടെന്നല്ലേ പറയാറ്? അപ്പൊ,ശൂന്യതയും മാറിക്കോളും..
    അര്‍ത്ഥമുള്ള വരികള്‍..

    മറുപടിഇല്ലാതാക്കൂ
  5. subash, അജ്ഞാത, Kalavallabhan, ആയിരത്തിയൊന്നാംരാവ്
    എല്ലാ അഭിപ്രായങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദി...

    @കുസുമം ചേച്ചി, ആശയുള്ളത് കൊണ്ടാണ് നിരാശ. സ്മിത പറഞ്ഞത് പോലെ ഒരു ഇറക്കത്തിന് ഒരു കയറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ആണല്ലോ നമ്മെ ജീവിക്കാന്‍ അനുവദിക്കുന്നത്. വിലയേറിയ അഭിപ്രായങ്ങള്‍ക്കും നന്ദി ചേച്ചീ,സ്മിതാ...

    മറുപടിഇല്ലാതാക്കൂ
  6. നല്ല വരികള്‍...പെണ്പ്രന്നോര്തിയുമായി പിണങ്ങിയോ? :)

    മറുപടിഇല്ലാതാക്കൂ
  7. ഒരു പിണക്കവുമില്ല ജാസ്മിക്കുട്ടീ....

    മറുപടിഇല്ലാതാക്കൂ
  8. nannayitund praveen, avideya soonyathaaaaa?

    മറുപടിഇല്ലാതാക്കൂ
  9. എല്ലാ കവിതയിലും കേറിയതിനും അഭിപ്രായത്തിനും നന്ദി ബിന്ദു....

    മറുപടിഇല്ലാതാക്കൂ
  10. ഒരു കുഞ്ഞിളം കാറ്റ്‌ പോലെ മനസ്സില്‍ പതിഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  11. ബ്ലോഗ്ഗില്‍ വന്നതിനു നന്ദി റാംജി, വരവൂരാന്‍...

    മറുപടിഇല്ലാതാക്കൂ
  12. കവിതയിൽ ജീവിതത്തിൽ തോന്നുന്ന ശൂന്യത ഉണ്ട്. പക്ഷേ അത് പറയാൻ ഉപയോഗിച്ച ഭാഷയിൽ കാലത്തിന്റെ മിടിപ്പുകൾ ഇല്ല്ല.

    ഇനിയീ മനസ്സിൽ കവിതയില്ല എന്ന് സുഗതകുമാരിയും ഒന്നുമില്ലൊന്നുമില്ല എന്ന് ആർ.രാമചന്ദ്രനും ഒക്കെ പറഞ്ഞപോലെ

    നമ്മുടെ ലോകജീവിതത്തെ അതിതീവ്രമാക്കി വായനക്കാരനിലെത്തിക്കാനുള്ള ഭാഷയ്ക്കായി ധ്യാനിക്കേണ്ടതുണ്ട്.

    വേഷത്തിലല്ല ഭാഷയിലാണ് കാര്യമെന്ന് പണ്ടേ എം.ഗോവിന്ദൻ പറഞ്ഞു വച്ചിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  13. ഇരുളിനെ തുടച്ചുമാറ്റി പകല്‍ വരുന്നതു പോലെ ശൂന്യമായ മനസ്സിലേക്ക് മെല്ലെ.. മെല്ലെ.. സ്വപ്‌നങ്ങളും പ്രതീക്ഷകളും മോഹങ്ങളുമെല്ലാം വന്നു നിറയും. കാത്തിരിക്കൂ.

    മറുപടിഇല്ലാതാക്കൂ
  14. ഇത്തരം തോന്നലുകള്‍ നല്ലതാണ് . കവിത ഇഷ്ടപ്പെട്ടു ട്ടോ

    മറുപടിഇല്ലാതാക്കൂ
  15. സുരേഷ് മാഷേ, താങ്കളുടെ വിലയേറിയ വിമര്‍ശനത്തിനു നന്ദി.
    വായാടീ ,ഭാനൂ...അഭിപ്രായത്തിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  16. നിരാശ നിഴലിക്കുന്ന വരികള്‍ വായിക്കാനോ അത്തരം എഴുത്തിനെ പ്രോല്സാഹിപ്പിക്കാനോ കണ്ണൂരാന് താല്പര്യമില്ല. പ്രതീക്ഷ വേണം. എല്ലാം 'കല്ലിവല്ലി' എന്ന് ഭാവിക്കൂ., അപ്പോള്‍ ജീവിതത്തില്‍ സുഖം താനേ വന്നു കൊള്ളും. (അറബികളോട് ചുമ്മാ 'കല്ലിവല്ലി'പറയല്ലേ.. അവര്‍ കൊന്നുകളയും)

    മറുപടിഇല്ലാതാക്കൂ
  17. രണ്ടെണ്ണം അടിക്കു ആ നിരാശ മാറട്ടെ

    മറുപടിഇല്ലാതാക്കൂ
  18. ദാ ഇത് വായിച്ചപ്പോള്‍ മനസ്സില്‍ ഓടിയെത്തിയ പാട്ടാണിത്. ഇത് താന്തോന്നിയ്ക്ക് ക്ലിക്കൂ

    മറുപടിഇല്ലാതാക്കൂ
  19. പലപ്പോഴും ശൂന്യത മനുഷ്യസ്രിഷ്ടിയാണ് ,മറ്റു ജന്തുജാലങ്ങള്‍ക്ക് ഇങ്ങിനെ ഒന്ന് ഉണ്ടാവുന്നില്ല .അതുകൊണ്ടാണ് മനസ്സില്‍ ശൂന്യത
    ആവിര്‍ഭവിക്കുമ്പോള്‍ മൂളിപാട്ടുകള്‍ ഉണ്ടാവുന്നത്, താങ്കളുടെ കവിതയും....!!
    തമാശയാ...എന്തെങ്കിലും എഴുതണ്ടേ...
    നന്നായിട്ടുണ്ട്ട്ടോ...
    .
    .
    asrus
    http://asrusworld.blogspot.com/

    മറുപടിഇല്ലാതാക്കൂ
  20. @ കണ്ണൂരാന്‍...
    എല്ലാം കല്ലിവല്ലി ആയി കാണാന്‍ കഴിയില്ല.ജീവിതം മുഴുവന്‍ കല്ലിവലി ആക്കിയ കണ്ണൂരാന് ചിലപ്പോള്‍ അത് സാധിക്കും.
    @ ഒഴാക്കാന്‍...
    അടിക്കനമെന്നുണ്ട്.സാധനം കിട്ടാന്‍ ഒരു വഴിയുമില്ല.
    @ ഹാപ്പി ബാച്ചിലേഴ്സ്...
    പാതിരാമഴ ഏതോ......
    നന്ദി അശ്രു.

    മറുപടിഇല്ലാതാക്കൂ
  21. കവിത വായിച്ചു ..ആശയം പോലെ എഴുത്ത് വന്നില്ല പ്രവീണേ ..വായന യുടെ നല്ല കുറവുണ്ട്..എഴുത്തുകാരന്‍ ആകുന്നതിനു മുന്‍പ് നല്ല പുസ്തക വായന വേണം ..ആ പോരായ്മ കൊണ്ടാണ് കള കളാരവം
    മുഴക്കും കുയിലുകള്‍ കൂ കൂ നാദം നിര്‍ത്തി എന്നെഴുതിയത്..കള കള എന്ന ള കാരം ഉള്ള ശബ്ദത്തെ (ആരവം)യാണ് കള കളാരവം എന്ന് പറയുന്നത്.കുയില്‍ കൂകിയാലും പാട്ട് പാടിയാലും കരഞ്ഞാലും ള എന്ന ആരവം ഉണ്ടാകില്ല.അത് പുഴയോ മറ്റോ പാറകളില്‍ തട്ടി ഒഴുകുമ്പോള്‍ എഴുതാന്‍ കൊള്ളാം..അത് കഴിഞ്ഞു കൂ കൂ എന്ന് എന്ന നാദം നിര്‍ത്തി കുയിലുകള്‍ പോയി എന്നും എഴുതിക്കാണുന്നു..ഇതില്‍ ഇതാണ് ശരി? ബ്ലോഗുകളില്‍ വരുന്ന കഥയോ കവിതയോ വായിച്ചോ വായിക്കാതെയോ സുഹൃത്തുക്കള്‍ "കൊള്ളാം..അസ്സലായിട്ടുണ്ട് ..മനസ്സില്‍ തട്ടി "എന്നൊക്കെ എഴുതി സുഖിപ്പിക്കുന്നത് സ്ഥിരമായി കാണുന്നു .ഈ പ്രവണത കൊണ്ട് ബ്ലോഗു എഴുതുന്നയാള്‍ക്ക് ഗുണത്തെക്കാള്‍ ദോഷമാണ് ഉണ്ടാവുക എന്ന് വിനയത്തോടെ പറഞ്ഞോട്ടെ ..എഴുതുന്നയാളുടെ ഭാഷയും ശൈലിയും കാവ്യ ഭംഗിയും ഒക്കെ മെച്ചപ്പെടുത്തുന്ന തരത്തിലുള്ള കമന്റുകള്‍ ഉണ്ടായാലേ നല്ല ബ്ലോഗെഴുത്തിലൂടെ നമ്മള്‍ക്ക് നല്ല എഴുത്തുകാരുടെ ഒരു നിറയെ വാര്‍ത്തെടുക്കാന്‍ പറ്റു..നമ്മള്‍ പരസ്പരം അല്ലാതെ ഓണ്‍ലൈനില്‍ വരുന്ന ലോകമെമ്പാടുമുള്ള ആയിരങ്ങള്‍ ഇതൊക്കെ വായിക്കുന്നുണ്ട് എന്ന ഓര്മ വേണം ..പ്രവീണേ നിരാഷപ്പെടുത്താനല്ല കേട്ടോ ഇത്രയും കുറിച്ചത് ...പ്രവീണ്‍ എഴുതി തെളിയണമെന്നാണ് എന്റെ ആഗ്രഹം :)

    മറുപടിഇല്ലാതാക്കൂ
  22. രമേഷ്ജിയുടെ വിലയേറിയ നിര്‍ദേശങ്ങള്‍ക്ക് നന്ദി.തിരുത്തിയിട്ടുണ്ടുട്ടോ.
    ശരിയാണ്.വായന കുറവ് തന്നെ.സമയക്കുറവാണ്.
    ഇനിയുള്ളത് ശ്രദ്ധിക്കാം.

    മറുപടിഇല്ലാതാക്കൂ
  23. വിഷാദമാണോ സ്ഥായീ ഭാ‍വം. കവിത ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  24. കവിത മനോഹരമാകുമ്പോള്‍
    വിഷാദത്തിനും സൌന്ദര്യം

    മറുപടിഇല്ലാതാക്കൂ
  25. പ്രിയപ്പെട്ട സുഹൃത്തെ,

    കൊച്ചു രവിയുടെ പോസ്റ്റ് വായിച്ച് വന്നതാണ്‌.
    നല്ല പോസ്റ്റാണ്‌.
    വായിച്ചപ്പോൾ പെട്ടെന്ന് തോന്നിയത് ഒന്നെഴുതി..

    വെറുതെയാണ്‌.
    ഗമ കാട്ടാനാണെന്ന് ദയവായി തെറ്റിദ്ധരിക്കരുത്..
    പെട്ടെന്ന് എഴുതിയത് കൊണ്ട് തെറ്റുകൾ ധാരാളമുണ്ടാകും. സദയം ക്ഷമിക്കുക.

    മറഞ്ഞുവെൻ മനസ്സിന്റെ വൃന്ദാവനത്തിലെ
    ശ്രുതി മീട്ടും മണിവീണ കമ്പികൾ പോലും..

    മധുരമായി പാടുമെൻ ഓമന കുയിലുകൾ,
    പറയാതെ പറന്നു പോയകലെയെങ്ങോ..

    ഇരവിൽ വിരിയുന്ന പാരിജാതങ്ങളോ
    മിഴി പൂട്ടി നിന്നുവെൻ പൂവാടിയിൽ..

    അലയുന്നു ഭ്രാന്തമായി ഭ്രമരങ്ങളെല്ലാം,
    ഒരു കണം മധുവിനായി പൂവു തോറും..

    വരില്ലൊരു തെന്നലും ഒരു വട്ടമീവഴി
    വെറുതെയെൻ മേനിയിൽ തഴുകുവാനായ്

    മരണം കാത്തു ഞാൻ നില്ക്കുന്നുവിപ്പോൾ
    ഒരു മൂക സാക്ഷിയായെന്റെ ചിത്തം..

    ആശംസകളും, അഭിനന്ദനങ്ങളും.

    സസ്നേഹം,
    സാബു എം എച്ച്

    മറുപടിഇല്ലാതാക്കൂ
  26. വല്ലതും പുതിയത് എഴുതിയതു് നോക്കാനിറങ്ങിയതാ.....

    മറുപടിഇല്ലാതാക്കൂ

ഇവിടെ എന്തേലും എഴുതിട്ടു പോകൂന്നെ ....