ഞായറാഴ്‌ച, ഡിസംബർ 12, 2010

എന്റെ കേരള

കരുവന്നൂര്‍ പുഴ കര കവിഞ്ഞൊഴുകി.
കരയുടെ മടിയില്‍ തല തല്ലിയൊഴുകി. 
കാര്‍മേഘം പടര്‍ത്തുന്ന കര്‍ക്കിടക  രാത്രിയില്‍
കലി തുള്ളി പേമാരി കോരി ചൊരിഞ്ഞു.

പൂമണം പരത്തുന്ന പുലരിയെ പുല്‍കാന്‍ 
പൂമരനാം അര്‍ക്കന്‍  പൂര്‍വത്തിലുദിച്ചു.
പുഴയോരങ്ങളില്‍ പുളകം ചാര്‍ത്തി.
പൂമാലയില്‍ നിന്ന് കുളിര്‍കാറ്റു വീശി.

മലയാള നാടിന്‍ മഹിമ വിടര്‍ത്തും 
മലയോരം പുത്തന്‍ പുടവ വിരിച്ചു
മല, മകളാം പുഴ മാതാവിനെ തേടി
മലവെള്ള പാച്ചിലിന്‍ ഗതി മാറിയൊഴുകി.  

17 അഭിപ്രായങ്ങൾ:

 1. കുറെ കാലത്തിനു ശേഷമാണല്ലോ. നന്നായി വന്നത്.
  കവിത വായിക്കാംട്ടോ.

  മറുപടിഇല്ലാതാക്കൂ
 2. എവിടെയായിരുന്നു ഇതുവരെ ..?
  "പൂമണം പരത്തുന്ന പുലരിയെ പുല്‍കാന്‍
  പൂമരനാം ആര്‍ക്കാണ പൂര്‍വത്തിലുദിച്ചു."
  ഈ വരികള്‍ ഒഴികെ ബാക്കിയെല്ലാം എനിക്ക് ക്ഷ പിടിച്ചു ..
  മറ്റേതു എത്ര കലക്കി നോക്കിയിട്ടും ലയിക്കാതെ കിടക്കുന്നു ..എന്താണ് അതുകൊണ്ട് ഉദ്ദേശിച്ചത് ?:)

  മറുപടിഇല്ലാതാക്കൂ
 3. "പൂമാരനാം അര്‍ക്കന്‍ പൂര്‍വത്തില്‍ ഉദിച്ചു .."
  ഇപ്പോള്‍ ശരിയായി ..
  "സല്‍ ഭര്‍ത്താവായ സൂര്യന്‍ കിഴക്ക് ഉദിച്ചെന്ന്‌"
  ഇങ്ങനെയാണോ ഉദ്ദേശിച്ചത് ?

  മറുപടിഇല്ലാതാക്കൂ
 4. കരുവന്നൂര്‍ പുഴ കര കവിഞ്ഞൊഴുകി.


  അയ്യോ കരയ്ക്കരെയായിരുന്നോ ഇത്രയും നാളും
  കവിത കൊള്ളാം

  മറുപടിഇല്ലാതാക്കൂ
 5. കരുവനൂര്‍ പുഴയുടെ അയല്വക്കക്കാരനാണ് ഞാന്‍ ട്ടോ.

  വരികള്‍ ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 6. തേങ്ങ ഉടക്കാന്‍ ഹാപ്പി ബചിലെഴ്സോ?
  നന്ദി.
  ശ്രദ്ദ കുറവ് മൂലം സംഭവിച്ച തെറ്റ് കാണിച്ചു തന്നതിന് ഒത്തിരി നന്ദി രമേശ്ജി.
  പിന്നെ ഒരു മാസമായി ബ്ലോഗോ നെറ്റോ ഉണ്ടായിരുന്നില്ല.
  ഇനി ഈ ബൂലോകത്ത് കാണാം.
  ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പോയിരിക്കാര്‍ന്നു.
  കുസുമം ചേച്ചി my poems ലേക്ക് പിന്നെ വരാം.
  റാംജിടെ വീട് കരുവന്നൂര്‍ പുഴയുടെ തീരത്താണോ?

  മറുപടിഇല്ലാതാക്കൂ
 7. പ്രാസഭംഗി നിറഞ്ഞ കവിത മനോഹരം.

  മറുപടിഇല്ലാതാക്കൂ
 8. വായിക്കാന്‍ സുഖമുള്ള നല്ലൊരു കവിത.

  ഇനി ഇവിടെയൊക്കെ കാണില്ലേ? അതോ മുങ്ങുമോ?

  മറുപടിഇല്ലാതാക്കൂ
 9. ninte manassil irampiyarthu peyyan vempunna mazhamegha jaalamundu..... ninte anubhavangal, athinulla kodunkaattakatte.... peyhirangatte.. puthumanninte sugandhamulla kavithakalude perumazha.......... ida muriyaathe.....

  മറുപടിഇല്ലാതാക്കൂ
 10. മഴയില്‍ കുതിര്‍ന്നു വന്നതാണ്‌ലെ നാട്ടിന്ന് ? ഹും...

  മറുപടിഇല്ലാതാക്കൂ
 11. വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി...mayflowers , രഘു, ജിഷാദ്.

  മറുപടിഇല്ലാതാക്കൂ
 12. പാടാന്‍ ഒരു മൂഡ്‌..താളം..ലളിതം സുന്ദരം..
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 13. manassil guruvaayurappane prarthikkooooo....... manassil kavithakalude vanamaala vidarum.......
  poonthanathinu njaanappaanayum, melppathoorinu naaraayaneeyavum nalkiya mahaprabhuvaanu krishnan.
  nadakkathe poya guruvaayur yathrakku pariharamaayi hridayam kondu nirmmaalyam thozhoo.... daivanugraham orupaadu vannu cheratte.... sasneham..... raghu.k.v pudukad...

  മറുപടിഇല്ലാതാക്കൂ
 14. ശരിയാ രഘു ഈ പ്രാവശ്യം നാട്ടില്‍ പോയിട്ട് നടക്കാതെ പോയ ഒരേ ഒരു കാര്യം.
  കണ്ണനെ കാണാന്‍ കഴിഞ്ഞില്ല. ഒത്തിരി പ്ലാന്‍ ചെയ്തു പോയതാണ്.എന്തോ സമയമായില്ല.
  ഏപ്രില്‍ വരുമ്പോള്‍ തീര്‍ച്ചയായും കാണും.

  മറുപടിഇല്ലാതാക്കൂ
 15. നല്ല കവിത. നാട്ടില്‍ പോയി വന്നപ്പോള്‍ കൂടെ മഴയും കൊണ്ടുവന്നു അല്ലേ?.

  മറുപടിഇല്ലാതാക്കൂ
 16. ഞാന്‍ ഒരു കാര്യം പറയട്ടെ. ഇഷ്ടപെട്ടില്ലെങ്കില്‍ ക്ഷമിക്കു.
  വൃത്തവും പ്രാസവും ഒപ്പിച്ചു കവിത എഴുതുന്ന കാലം പോയി.
  നമ്മുടെ മനസ്സ് പ്രകാശിപ്പിക്കാന്‍ അതെല്ലാം തടസ്സമാണ്.
  അപ്പോള്‍ അതൊന്നുമില്ലാതെ തുറന്ന മനസ്സുമായി ധൈര്യത്തോടെ എഴുതണം.
  ഗദ്യമായാലും പദ്യമായാലും കവിതയുണ്ടാകണം. അതാണ്‌ പ്രധാനം.

  കവിതയില്‍ വിതവേണം എന്നു കുഞ്ഞുണ്ണി മാഷ്.

  മറുപടിഇല്ലാതാക്കൂ

ഇവിടെ എന്തേലും എഴുതിട്ടു പോകൂന്നെ ....