ഞായറാഴ്‌ച, ജനുവരി 16, 2011

വാസ്ത ( فاستحي )


                                                                                      
വാസ്തയുണ്ടോ വാസ്ത.                        
കുവൈറ്റിലാണേല്‍ വാസ്ത വേണം.
പാചകം ചെയ്യാന്‍ വന്നവന്‍ 
പ്രൊജക്റ്റ്‌ മാനേജര്‍ .
അക്ഷരം കൂട്ടി വായിക്കാന്‍ അറിയാത്തവന്‍
എഞ്ചിനീയര്‍ .
ആടിനെ മേയ്ക്കാന്‍ വന്നവന്‍
ഫോര്‍മാന്‍.
മണ്ണ് കുത്താന്‍ വന്നവന്‍ 
ടെക്നീഷ്യന്‍.
അങ്ങനെ നീളുന്നു
വാസ്ത കൊണ്ടുള്ള നേട്ടങ്ങള്‍ .
ആടിനെ പട്ടിയാക്കും പട്ടിയെ പാമ്പാക്കും
അധികാര വര്‍ഗ്ഗം.
പെണ്ണ് കൊടുത്തും മദ്യ സല്‍ക്കാരങ്ങള്‍ നടത്തിയും
വാസ്ത നേടും ഒരു കൂട്ടം.
മേലുദ്യോഗസ്ഥരുടെ ശൌച്യാലയം കഴുകിയും
വാസ്ത നേടും ചിലര്‍ .
പണമില്ലാത്തവന്‍ പിണം എന്ന പോലെ
വാസ്തയില്ലാത്തവര്‍  എന്നും ദരിദ്ര  നാരായണര്‍ .



വാല്‍കഷ്ണം:- "വാസ്ത" എന്നത് ഒരു അറബി പദമാണ്. "ശുപാര്‍ശ" എന്ന് മലയാളത്തില്‍ പറയാം.ഇതിലെ കഥാപാത്രങ്ങള്‍ തികച്ചും സാങ്കല്പ്പികമാണേ... 
  

36 അഭിപ്രായങ്ങൾ:

  1. വാസ്തയെ കുറിച്ച് ഞാനും ന്റ്റെ അഛന്‍ പറഞ്ഞ് കുറെ കേട്ടിട്ടുണ്ട്,ഇപ്പോല്‍ വീണ്ടും കേട്ടു.. :)

    മറുപടിഇല്ലാതാക്കൂ
  2. ലോകത്ത്‌ മുഴുവന്‍ ഇത് തന്നെ സംഭവം.
    അതിനു കഴിയാത്തവര്‍ ദാരിദ്രനാരായണന്മാരായി ഇങ്ങിനെ തുടരാം.
    അല്ലാതെന്തു വഴി അല്ലെ.

    മറുപടിഇല്ലാതാക്കൂ
  3. ഇവിടെയും എല്ലാത്തിനും വാസ്തവേണമല്ലോ.

    മറുപടിഇല്ലാതാക്കൂ
  4. ഒരു വാസ്തയുണ്ടോ സഖാവേ... ഇവിടെ തേമ്പല്‍ എന്നാണു പറയുക...

    മറുപടിഇല്ലാതാക്കൂ
  5. Vastha 'll not last for ever, qualified & talented will be the winners.

    മറുപടിഇല്ലാതാക്കൂ
  6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  7. വാസ്ത ഇല്ലാത്തതിനാല്‍ ഞാന്‍ കുവൈറ്റില്‍ നിന്നും ഇങ്ങു പോന്നു ഖത്തറിലേക്ക് ..ഇവിടെ ഫുലൂസ്‌ തന്നെ വേണമെന്ന് മാത്രം .

    മറുപടിഇല്ലാതാക്കൂ
  8. സംഭവാമി യുഗേ യുഗേ .... .നാട് ഓടുമ്പോള്‍ നടുവേ ഓടുക

    മറുപടിഇല്ലാതാക്കൂ
  9. @വര്‍ഷിണി
    വാസ്തയെ കുറിച്ച് ഇനിയും ഒരുപാടുണ്ട്.

    @പട്ടേപ്പാടം റാംജി
    റാംജി അനുഭവസ്തനാണോ?

    @JITHU
    വാസ്തവം തന്നെ .

    @gavrosh
    നമ്മുടെ നാട്ടില്‍ കുറവ ഗൌരോഷെ...

    @കുസുമം ആര്‍ പുന്നപ്ര
    ചേച്ചി കുവൈറ്റില്‍ വന്നു നോക്ക്.വാസ്ത ഇല്ലാതെ ഒരു രക്ഷയുമില്ല.

    @രമേശ്‌അരൂര്‍
    വാസ്തയില്‍ മുഴുവന്‍ വാസ്തവമാണ് രമേഷ്ജി.,.

    @Jishad Cronic
    തേമ്പല്‍ എന്നാല്‍ ബ്രഷ് അടിക്കല്‍ അല്ലെ ജിഷൂ....

    @vidheyan
    അത് ശരിയാ വിധേയാ ഇവിടെ ബുദ്ടിയുള്ളവരാന് കൂടുതലും വാസ്തയിലൂടെ കയറുന്നത്.
    മന്ദ ബുദ്ദികളാനെന്നു മാത്രം.അവര്കെ വാസ്ത വേണ്ടു.

    @Jomon
    ജോമോനെ താങ്കള്‍ തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തില്‍ talented ഉം qualified ഉം ആയ എത്ര പേര്‍ ഉയര്‍ന്ന പദവിയിലിരിക്കുന്നുണ്ട് ? എനിക്കും കൂടി അറിയാവുന്ന കാര്യമല്ലേ !

    @സിദ്ധീക്ക..
    സിദ്ദിക്ക എന്തായാലും രക്ഷപെട്ടല്ലോ ?

    @റിയാസ് (മിഴിനീര്‍ത്തുള്ളി)
    വാസ്തവം...

    @ kjsnair
    സംഭവാമി അല്ല നായരെ... സംഭവിച്ചതും സംബവിച്ചുകൊണ്ടിരിക്കുന്നതും ആയ കാര്യങ്ങളെ പറഞ്ഞുള്ളൂ.

    മറുപടിഇല്ലാതാക്കൂ
  10. രോഷം കൊണ്ടിട്ടു കാര്യം ഇല്ല .വിദ്യാഭാസത്തിനു
    വാസ്ത കൂട്ട്. വാസ്തക്ക് വിദ്യാഭാസം കൂട്ട്.രണ്ടും
    ഇല്ലാത്തവന് ദാരിദ്ര്യം കൂട്ട്.വിദ്യാഭ്യാസം മാത്രം
    ഉള്ളവന് കഷ്ടപ്പാട് കൂട്ട്. വാസ്തയിലെ വാസ്തം
    നന്നായി പറഞ്ഞു...

    മറുപടിഇല്ലാതാക്കൂ
  11. وسطاء എന്നതിനെ മലയാളീകരിച്ചു പറയുന്നതാണ് വാസ്ത! brokers, mediator എന്നൊക്കെയാണ് അതിന്റെ അര്‍ഥം.
    'സ്വാധീനം' ഇല്ലാതെ ഒരു കാര്യവും നടക്കാത്ത അവസ്ഥയാണ് എവിടെയും. അത് കുവൈത്തിലെ മാത്രം കാര്യമല്ല. നമ്മുടെ നാട്ടില്‍ വാസ്തയും ഒപ്പം കൈമടക്കും ഇല്ലാതെ ഒന്നും നടക്കില്ല.

    മറുപടിഇല്ലാതാക്കൂ
  12. വെറുതേ കണ്‍ഫ്യൂഷന്‍ ആക്കി, ആദ്യമേ അര്‍ഥം കൊടുതുകൂടയിരുന്നോ

    മറുപടിഇല്ലാതാക്കൂ
  13. എന്താ മാഷേ വാസ്തയില്ലാത്തതുകൊണ്ട് ചാൻസ് വല്ലതുമിസ്സായാ!!!

    മറുപടിഇല്ലാതാക്കൂ
  14. പ്രവീണ്‍ ആണോ ഇത്. കവിതയുടെ പിന്നില്‍ ഇങനെ എഴുതാന്‍ ഉണ്ടായ ചേതോവികാരം NBTC ആണോ ?
    എന്റെ ജീവിതത്തിലും ഇതിലും വലിയ വസ്ത്ക്കാരെ കണ്ടിട്ടുണ്ട്. ഇങനെ എഴുതാന്‍ തോന്നിയില്ല.
    ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  15. 'വാസ്ത'യുടെ വസ്തുതകള്‍ വാസ്തവമാണ്.
    ഇതിനു പിറകിലെ നാറുന്ന കഥകള്‍ കേട്ടിട്ടുണ്ട്. എന്ത് ചെയ്യാം; കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണല്ലോ!
    (നല്ല നിരീക്ഷണം)

    മറുപടിഇല്ലാതാക്കൂ
  16. അഭിപ്രായിച്ച എല്ലാര്‍ക്കും നന്ദി.
    @ എന്റെ ലോകം...വാസ്തക്ക് മുന്‍പില്‍ വിദ്യാഭ്യാസവും പുറകിലാണ് .
    @തണല്‍...ശരിയായ അര്‍ഥം പറഞ്ഞു തന്നതിന് നന്ദി.
    അനീസാ, ശാന്ത ടീച്ചര്‍, നിക്കു, ബിഗു ഇനിയും കൂടെ കാണുമല്ലോ....
    @ജിജു... ഞാന്‍ ആദ്യമേ പറഞ്ഞു ഇത് എന്റെ മനസ്സില്‍ വിടര്‍ന്ന ഒരു കവിത മാത്രമാണ്.അതിലെ കഥാപാത്രങ്ങള്‍ ചിലപ്പോള്‍ നിങ്ങള്ക്ക് ചിലരുമായി സാമ്യം തോന്നിയേക്കാം.കാരണം സമൂഹത്തില്‍ നിലവിലുള്ള ഒരു അവസ്ഥയെ പ്രതിപാദിക്കുമ്പോള്‍ നിങ്ങള്ക്ക് തോന്നിയത് യാദൃശ്ചികം.
    @കണ്ണൂരാന്‍...എനിക്ക് വയ്യ. കണ്ണൂരാനേ...ഒത്തിരി സന്തോഷം ഉണ്ട്.ഇവിടെ വന്നതിനും കമെന്റിച്ചതിനും.

    സത്യം സത്യമായി എഴുതാന്‍ നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ കൂടിയേ തീരൂ...

    മറുപടിഇല്ലാതാക്കൂ
  17. പച്ചയായ സത്യമാണുതാങ്കൾ എഴുതിയത്. ഗൾഫിലായാലും നാട്ടിലായാലും ഇത് തന്നെയാണു അവസ്ഥ.വാസ്തയില്ലെങ്കിൽ ഒരു കാര്യവും സാധിക്കാത്ത സ്ഥിതിയാണ്.
    അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  18. പേരില്‍ ഉള്ള മാറ്റം മാത്റം അല്ലേ.
    :)

    മറുപടിഇല്ലാതാക്കൂ
  19. :))
    വാസൂന് വാസ്തു പഠിക്കാന്‍ വാസ്ത വാസ്തവത്തില്‍ ആവശ്യാണൊ??..

    നന്നായി ഈ രോഷം!

    മറുപടിഇല്ലാതാക്കൂ
  20. ഒരു അവസരം കിട്ടണമെങ്കിലും വാസ്ത വേണമെന്നു പറഞ്ഞപ്പോ ഞാന്‍ കരുതി വാസ്തുവാണെന്നു. ഇവിടെ വന്നപ്പോഴാണ് വാസ്തയുടെ വാസ്തു പിടികിട്ടിയത്.

    ശരിയാ...എന്തുകാര്യം നേടണമെങ്കിലും വാസ്ത വേണമെന്നതാണു വാസ്തവം.

    മറുപടിഇല്ലാതാക്കൂ
  21. അല്ല, ഇതിപ്പോ കുവൈറ്റില്‍ മാത്രല്ലല്ലോ നാട്ടിലും ഇത് തന്നെയല്ലേ വാസ്തവം?

    മറുപടിഇല്ലാതാക്കൂ
  22. അതെ പ്രവിയേട്ടാ. എല്ലായിടത്തും ഇത് തന്നല്ലേ?? വാസ്ത എന്ന വാക്ക് കേട്ടത് ഇപ്പോഴാ.. എന്താ പറ്റിയത്??

    മറുപടിഇല്ലാതാക്കൂ
  23. ദേവൂട്ടിയും ഇവിടെ ആദ്യം.....

    താന്തൊന്നിയുടെ ബ്ലോഗ് ഒരു അടുക്കും ചിട്ടയും ഇല്ലാത്ത പോലെ..
    താന്തോന്നിത്തരമാണോ??
    ഒന്നു അടുക്കി വച്ചൂടെ ....??

    ഇതിനും വേണോ വാസ്ത?
    അറബിയില്‍ ആകെ അറിയുന്ന ഒരു വാക്ക് “കല്ലി വല്ലി” മാത്രം

    ആശംസകള്‍ .....

    മറുപടിഇല്ലാതാക്കൂ
  24. കമെന്ടിച്ച എല്ലാര്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ
  25. ആ വാസ്ത തന്നെയല്ലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം!

    ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  26. വാസ്തയുടേ ലോകമല്ലേ അറബ് നാട്..

    മറുപടിഇല്ലാതാക്കൂ
  27. വാസ്തക്കാര്യം, ആ വാക്കിന്റെ കാര്യമല്ല, അറിയാന്‍
    കുവൈറ്റ് വരെ പോകണോ?
    ഇന്ത്യാമഹാരാജ്യവും അക്കാര്യത്തില്‍ ഒട്ടും മോശമല്ലെന്ന് ആര്‍ക്കാണ്‌ അറിയാത്തത്?
    കാഥാപാത്രങ്ങള്‍ തികച്ചും സാങ്കല്പികമാണെങ്കിലും കഥ തികച്ചും വാസ്തവമാണേ...

    മറുപടിഇല്ലാതാക്കൂ

ഇവിടെ എന്തേലും എഴുതിട്ടു പോകൂന്നെ ....