ആരോരോമില്ലാത്ത താപസന്‍ ഞാന്‍.
ആറാടാന്‍ കഴിയാത്ത ദുഃഖ പുത്രന്‍.
ജീവിതമിവിടെ ഹോമിക്കട്ടെ-
ചേതോവികാരങ്ങള്‍ മറഞ്ഞിടട്ടെ.
ദുഃഖങ്ങള്‍ മാത്രം ജീവിത സമ്പത്ത്.
ചുറ്റിലും പരിഹാസ മുഖങ്ങള്‍ .
സഹതപിക്കുന്ന കണ്ണുകളുമായ്-
ഉറ്റ മിത്രങ്ങള്‍ .
ബന്ധു ജനങ്ങള്‍ക്കോ പുച്ഛഭാവം.
ജീവിത തോഴി തന്‍ സ്വപ്ന മണ്ഡപം-
ജീവച്ഛവം പോലെ പിന്തുടരും.
ഇനി എത്ര നാള്‍ കാത്തിരിക്കണം
ഈ ജീവിത നാടകത്തിന്‍ തിരശ്ശീല വീഴാന്‍?
ഒരു നാള്‍ വരും....! വിഷമിക്കാതെ..!
മറുപടിഇല്ലാതാക്കൂവിഷമിക്കേണ്ട....എന്തായാലും ഒരുനാള്‍ വരും.
മറുപടിഇല്ലാതാക്കൂ{"പൂച്ചം അല്ല .............. പുച്ഛമല്ലേ?
ജീവച്ചവം ആണോ...ജീവച്ഛവമല്ലേ.?}
നന്ദി ജിത്തു.തെറ്റ് തിരുത്തിയിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂനന്ദി വിമല്‍.
ആളവന്താന്‍ (വിമല്‍ )പറഞ്ഞത് കേട്ടില്ലേ ,,അവരുമൊക്കെ സഹിച്ചും ക്ഷമിച്ചും ജീവിക്കുന്നുണ്ടല്ലോ ..കാത്തിരിക്കുക ..ഒരുനാള്‍ വരും ..:) ഇല്ലേല്‍ ഞങ്ങള്‍ എല്ലാവരും കൂടി പറഞ്ഞു വിടും നേരെ ഇങ്ങോട്ട് ,,എന്താ പോരെ ? ആ കണ്ണും മൂക്കും ഒക്കെ ഒന്ന് തുടച്ചേ ..ശേ ...ഒരു മാതിരി കൊച്ചു പിള്ളേരെ പോലെ ..
മറുപടിഇല്ലാതാക്കൂഎല്ലാം മനസ്സിലാകുന്നുണ്ടല്ലോ..അപ്പോള്‍ വിഷമിക്കാന്‍ ഒന്നുമില്ല.
മറുപടിഇല്ലാതാക്കൂതീര്ച്ചയായും...ഒരു നാള്‍ വരും.
ഒരു നാള്‍ വരും... തിരശ്ശീല വീഴാനല്ല; ഉയരാന്‍... കാത്തിരിക്കുക...
മറുപടിഇല്ലാതാക്കൂഒരാള് പറഞ്ഞു
മറുപടിഇല്ലാതാക്കൂ“ദൈവമേ എന്നെയങ്ങ് എടുത്തോളണേ..”
ദൈവം പറഞ്ഞു
"ശരി മകനേ, നിന്നെ ഞാന്‍ തിരിച്ചു വിളിക്കുന്നു”
അയാള്‍..
"ദൈവമേ, ഞാനെന്തെങ്കിലും പറഞ്ഞൂന്ന് വച്ച് നീയത് കാര്യമായിട്ടെടുത്തതെന്തിനാ..."
ദുഃഖങ്ങള്‍ മാത്രം ജീവിത സമ്പത്ത്.
മറുപടിഇല്ലാതാക്കൂചുറ്റിലും പരിഹാസ മുഖങ്ങള്‍.
താങ്കളുടെ വരികളിലെ യഥാർത്ഥ ജീവിതത്തിലൂടെ കടന്നുപോയ ഒരാളാണു ഞാൻ.മാനസിക സംഘർഷം താങ്ങാനാവാതെ ഉറക്കഗുളിക അന്യേഷിച്ചപ്പോൾ മുഖഭാവംകണ്ട് ഫാർമസിക്കാരൻ ആട്ടിവിട്ടതിനാൽ രക്ഷപ്പെട്ടു.
വിമൽ പറഞ്ഞത് പോലെ ഒരുനാൾ വരും,തീർച്ചയായും.
വരാതിരിക്കില്ല,വരണം, വരട്ടെ എന്നാശംസിക്കുന്നു.
കാത്തിരിക്കുക...
മറുപടിഇല്ലാതാക്കൂപവീ ഒരിക്കല്‍ കൂടി വായിച്ചപ്പോളാണ് ഒരു പിശക് കാണുന്നത് ..
മറുപടിഇല്ലാതാക്കൂആദ്യ വരി നോക്കൂ ..
ആരോരുമില്ലാത്ത "താപസന്‍" ഞാന്‍..
താപസന്‍ എന്നാല്‍ സംന്യാസി എനാണ് അര്‍ഥം.ന്യാസി എന്നാല്‍ ത്യജിച്ചവന്‍ എന്നാണു .സംന്യാസം(സന്യാസം അല്ല ) എന്നാല്‍ ലോക സുഖങ്ങളുടെ നിരര്‍ത്ഥകത എന്തെന്ന് മനസിലാക്കി അതെല്ലാം ഉപേക്ഷിച്ചവന്‍ എന്നാണു. കവി സ്വയം താന്‍ താപസനാണെന്നു ആദ്യം പറഞ്ഞ സ്ഥിതിക്ക് അയാള്‍ യാതൊരു വിധ ദുഖങ്ങളും ബാധിക്കാത്ത മനസിന്റെ ഉടമയാണ് എന്ന് വ്യക്തമാക്കുന്നു ..അപ്പോള്‍ പിന്നെ താപസ ഹൃദയം ഉള്ള കവിയെ പിന്നീടുള്ള വരികളില്‍ പറയുന്നത് പോലുള്ള ദുഃഖങ്ങള്‍ എങ്ങനെയാ ബാധിക്കുക? സങ്കടപ്പെടുത്തുക? ശരിയല്ലേ ?
അങ്ങനെ ഒരു നാള്‍ വരുമെന്ന് കരുതുന്നുണ്ടോ..ജീവിത ഒഴുക്കില്‍ മുങ്ങി താണു കൊണ്ടിരിയ്ക്കല്ലേ...
മറുപടിഇല്ലാതാക്കൂoru naal varuka thanne cheyyum.........
മറുപടിഇല്ലാതാക്കൂതിരശ്ശീല വീഴുന്നതും കാത്തിരിക്കുകയാണോ...?
മറുപടിഇല്ലാതാക്കൂഎപ്പോഴായാലും വരും, വന്ന് വിളിക്കുമ്പോൾ പോകാതെ തരമില്ലല്ലോ.
അപ്പോൾ പിന്നെ കാത്തിരിക്കുന്നതിലും നല്ലത് ശിഷ്ട കാലം ശാന്തിയോടെയും സങ്കടങ്ങൾക്കും വേദനകൾക്കും വിടചൊല്ലി സമാധാനത്തോടേയും ജീവിച്ച് നോക്കിക്കൂടേ...
എല്ലാവരും ഇഷ്ടം പോലെ കമന്‍റീട്ടുണ്ടല്ലോ.ഒന്നും കാര്യമാക്കണ്ട.ധൈര്യമായിട്ടു മുമ്പോട്ടു പോകുക.ഒരുനാള്‍ വരും...
മറുപടിഇല്ലാതാക്കൂപ്രതീക്ഷയല്ലെ എല്ലാം…
മറുപടിഇല്ലാതാക്കൂതിരശീലവീഴുന്നത് കാത്തുനിൽക്കതെ
ഉയരാൻ ശ്രമിക്കക നാം…
വായിച്ചു..!
മറുപടിഇല്ലാതാക്കൂaashamsakal.....
മറുപടിഇല്ലാതാക്കൂതാപസന്മാർ ആറാട്ടു പതിവില്ലാലോ...........
മറുപടിഇല്ലാതാക്കൂ“ആറാടാന്‍ കഴിയാത്ത ദുഃഖ പുത്രന്‍“
മറുപടിഇല്ലാതാക്കൂആറാടാൻ കഴിഞ്ഞില്ലെങ്കിലും വല്ലപ്പോഴെങ്കിലും കുളിക്കാട്ടോ!
എന്താ അനക്കമില്ലാത്തെ? എവിടെ പോയി?
മറുപടിഇല്ലാതാക്കൂഅതിനും മാത്രം എന്താണ്ടായെ???? ::))
മറുപടിഇല്ലാതാക്കൂbest wishes
മറുപടിഇല്ലാതാക്കൂ