ഏകാകിയാം എന്റെ ഹൃദയത്തുടിപ്പുകളില്
ഏഴു സ്വരങ്ങള്‍ തന് താളമേളം .
ഏഴകലേ അവന് സ്വരം കേള്‍ക്കെ
ഏഴു നിറങ്ങളില്‍ പീലി നിവര്‍ത്തും.
ഏതോ പ്രണയ നാളമെന്റെ
ഏകാന്തരാത്മാവില് തിരി കൊളുത്തി.
ഏതോ മാത്രയില്‍ അവന് മന്ത്രിച്ചു
എല്ലാം മറക്കാന്‍ വിധിച്ചവര് നാം.
എന്‍ മനോ വീണക്കമ്പികള്‍ ഭേദിച്ചു
എന്‍ മനതാരില്‍ മായാത്ത കൂരിരുട്ട്.
ഏകാകിയായ് ഒന്ന് കരയുവാന്‍ പോലും
എന്റെ മരവിച്ച മാനസം മറന്നുപോയി.
എ കാര കവിത, പക്ഷെ ഈ "ഏഴകലേ" പിടികിട്ടിയില്ല..വീണ്ടും നന്നായി എഴുതുക ,ഭാവുകങ്ങള്‍ ..
മറുപടിഇല്ലാതാക്കൂekaaram filled poem ..very much different style..good keep it up..
മറുപടിഇല്ലാതാക്കൂente malyalam font work cheyyunnilla
www.manzooraluvila.blogspot.com
ഏ-തായാലും ഏ കവിത നന്നായി. “ഏഴകലെ” മാത്രം കല്ലുകടി പോലെ
മറുപടിഇല്ലാതാക്കൂനല്ല കവിത ട്ടൊ..ആശംസകള്‍.
മറുപടിഇല്ലാതാക്കൂനല്ല കവിത
മറുപടിഇല്ലാതാക്കൂശുഭാശംസകൾ...
എകാരം ഒപ്പിക്കാന്‍ വേണ്ടി ചേര്‍ത്ത ചില വരികള്‍ കല്ലുകടി പോലെ തോന്നി.....
മറുപടിഇല്ലാതാക്കൂ