വ്യാഴാഴ്‌ച, മേയ് 20, 2010

വിട




ഉള്ളില്‍ നിന്ന് തെറിച്ചു വീണത് തേങ്ങല്‍
കവിളിലൂടെ ഒലിച്ചിറങ്ങിയത്  മനസ്സിന്റെ വിങ്ങല്‍ -
പുരണ്ട മിഴിനീര്‍ കണങ്ങള്‍ .
ഏകാന്തതയുടെ കടല്‍ക്കരയില്‍
എന്നെ തനിച്ചാക്കി മറവിയുടെ സീമകളിലേക്ക്,
കടലാസ്സ്‌ തോണി തുഴഞ്ഞു നീ പോവുകയാണോ?
ഒന്നുകൂടി പറയാന്‍ എന്നെ അനുവദിക്കുക
എന്തിനാണ് എന്റെ ഉള്ളിലെ
സ്നേഹത്തിന്റെ കരിന്തിരി വിളക്കില്‍
പ്രതീക്ഷകളുടെ  എണ്ണ  പകര്‍ന്നത്?
ഇരുണ്ട ദേഹത്തിലെ വെളുത്ത മനസ്സിനെ
മോഹങ്ങളുണര്‍ത്തി ത്രസിപ്പിച്ചത്?
എങ്കിലും ഞാന്‍ വെറുക്കില്ല,
നീ തന്ന സ്നേഹത്തിന്റെ മുറിവുകള്‍ ഞാന്‍ സൂക്ഷിക്കും,
കാലത്തിനും ഉണക്കാനാവാത്ത വ്രണമായി...
എന്റെ കണ്ണില്‍ നിന്ന് വീഴുന്നത് കണ്ണുനീരല്ല...
ജീവരക്തമാണ്.
അത് ആത്മാവിനെ പൊള്ളിക്കുമ്പോഴും ഞാന്‍ പ്രാര്‍ത്ഥിക്കും-
നിന്റെ നന്മക്കായ് , കാരണം...
നിന്റെ മൌനങ്ങള്‍ , ദുഃഖങ്ങള്‍ , നൊമ്പരങ്ങള്‍ ... എല്ലാം
എന്റെ ഇന്ജിന്ജായുള്ള മരണമാണ്.
ഞാന്‍ വിശ്വസിച്ചോട്ടെ? നീ എന്നെ വെറുക്കില്ലെന്നു
എങ്കിലും ഒന്നുമാത്രം...
ഇനിയൊരിക്കലും എനിക്ക് പഴയ കണ്ണനാവാന്‍ കഴിയില്ല.
രാധയെ വേര്‍പെട്ട കണ്ണന് ഇനിയൊരു ജീവിതം ഉണ്ടോ?

6 അഭിപ്രായങ്ങൾ:

  1. "ഇനിയൊരിക്കലും എനിക്ക് പഴയ കണ്ണനാവാന്‍ കഴിയില്ല.
    രാധയെ വേര്‍പെട്ട കണ്ണന് ഇനിയൊരു ജീവിതം ഉണ്ടോ?"

    കണ്ണനെന്നും രാധയ്ക്ക് സ്വന്തമാണ്‌. കണ്ണനില്ലാതെ രാധയില്ല, രാധയില്ലാതെ കണ്ണനുമില്ല. കൊള്ളാം ഈ കൃഷ്ണ സങ്കല്‍‌പ്പം.

    മറുപടിഇല്ലാതാക്കൂ
  2. വൈകിയാണെങ്കിലും ബൂലോകത്തേയ്ക്ക് സ്വാഗതം

    മറുപടിഇല്ലാതാക്കൂ
  3. "എങ്കിലും ഞാന്‍ വെറുക്കില്ല,
    നീ തന്ന സ്നേഹത്തിന്റെ മുറിവുകള്‍ ഞാന്‍ സൂക്ഷിക്കും,
    കാലത്തിനും ഉണക്കാനാവാത്ത വ്രണമായി...
    എന്റെ കണ്ണില്‍ നിന്ന് വീഴുന്നത് കണ്ണുനീരല്ല...
    ജീവരക്തമാണ്.
    അത് ആത്മാവിനെ പൊള്ളിക്കുമ്പോഴും ഞാന്‍ പ്രാര്‍ത്ഥിക്കും-
    നിന്റെ നന്മക്കായ് , കാരണം...
    നിന്റെ മൌനങ്ങള്‍, ദുഃഖങ്ങള്‍, നൊമ്പരങ്ങള്‍... എല്ലാം
    എന്റെ ഇന്ജിന്ജായുള്ള മരണമാണ്."

    വരികളില്‍ ഉണ്ട് ഉള്ളിലെ വേവ് ..അതിന്റെ ആഴം ..ആശ്വസിക്കാം ..നിങ്ങളുടെ പ്രണയം സഫലമായി എന്ന് കരുതി ..കാരണം ഞാന്‍ വിശ്വസിക്കുന്ന പ്രണയം ... ഇങ്ങിനെ
    പ്രണയം അനശ്വരമാകുന്നത് പ്രണയസാഫല്യം ഇല്ലാത്തപ്പോള്‍ .
    പ്രണയം മരിക്കുന്നതോ???
    പ്രണയിക്കുന്നവരുടെ പരിണയത്തോടെയും!
    ..കാരണം ഞാന്‍ കണ്ട ഒട്ടുമിക്ക കമിതാക്കളുടെ ജീവിതം ഇതാണ് എന്നെ പഠിപ്പിച്ചത് ....

    മറുപടിഇല്ലാതാക്കൂ
  4. വിലയേറിയ അഭിപ്രായങ്ങള്‍ക്ക് ഒരുപാട് നന്ദി വായാടി, ശ്രീ, ആദില.

    മറുപടിഇല്ലാതാക്കൂ

ഇവിടെ എന്തേലും എഴുതിട്ടു പോകൂന്നെ ....