വ്യാഴാഴ്‌ച, ജൂലൈ 01, 2010

നീറുന്ന മാനസം...


ഹാ പ്രിയതമേ...നിര്‍ത്തൂ നിന്‍ 
ഹൃദയം ഭേദിക്കും വാക്കുകള്‍ 
എന്തിനാണിത്രയും പരിഭവം?
എന്തിനാണിത്രയും വൈഷമ്യം?

എല്ലാം നീ എന്ന് നിനച്ചു ഞാന്‍
നിനക്ക് വേണ്ടി ഈ ജീവിതം,
നീ മാത്രം എന്‍ ഉലകം...
എല്ലാം  എന്‍ അഹങ്കാരം.

പെറ്റമ്മയുടെ അശ്രുകണം വീഴ്ത്തിയതും,
കൂടാപിറപ്പിന്റെ മാനസം നോവിച്ചതും,
പിതാവിന്‍ വാക്കുകള്‍ ധിക്കരിച്ചതും
എല്ലാം... നിനക്ക് വേണ്ടി...

കലുഷിതമായ  മാനസത്തില്‍
രോഷമായ വാക്കുകള്‍ വീണിരിക്കാം...
ജീവിത പന്ഥാവില്‍ ഇതെല്ലം
തികച്ചും സ്വാഭാവികം.

അതിനെല്ലാം ഇങ്ങനെ ഉരിയാടാതെ...
ഇനിയെന്റെ നാവുകള്‍ നിന്നെ കരയിക്കില്ല.
ഇനിയെന്റെ നോട്ടത്തില്‍ കൂരമ്പുകള്‍ തറയില്ല.
ഇനിയെന്റെ സ്പര്‍ശനം വേദനകള്‍ സൃഷ്ടിക്കില്ല.

വിശ്വസിക്കാം പ്രിയതമേ...
നീ ഇല്ലെങ്കില്‍ ഞാനില്ല...ഒരിക്കലും...
പിരിയാനാവില്ല നമുക്ക്... സത്യം.
നോവിച്ചതിന്   ഒരായിരം മാപ്പ്.

19 അഭിപ്രായങ്ങൾ:

  1. കാമുകി പിണങ്ങിയപ്പോൾ അവൾക്കെഴുതിയ പ്രണയക്കുറിപ്പ് കവിതയുടെ രൂപത്തിലാക്കി. അല്ലേ. കവിതയാവാൻ ഇനിയുമെത്രയോ കഠിനവഴികൾ കടക്കണം, പക്ഷേ മതിയാക്കണ്ട. കവിത നമ്മുടേത് മാത്രമല്ല അന്യനും അനുഭവിക്കുമാറാകണം.

    മറുപടിഇല്ലാതാക്കൂ
  2. പെറ്റമ്മയുടെ അശ്രുകണം വീഴ്ത്തിയതും,
    കൂടാപിറപ്പിന്റെ മാനസം നോവിച്ചതും,
    പിതാവിന്‍ വാക്കുകള്‍ ധിക്കരിച്ചതും
    എല്ലാം... നിനക്ക് വേണ്ടി...
    അത് പാടില്ല; സ്നേഹിക്കണം…… സ്വന്തമാക്കണം. പക്ഷേ,

    മറുപടിഇല്ലാതാക്കൂ
  3. അഭിപ്രായങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദി...
    തുടക്കകാരന്‍ എന്ന നിലയില്‍ എനിക്കൊരു പ്രചോദനമാകും.

    മറുപടിഇല്ലാതാക്കൂ
  4. കൊള്ളാം, ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  5. പെറ്റമ്മയുടെ അശ്രുകണം വീഴ്ത്തിയതും,
    കൂടാപിറപ്പിന്റെ മാനസം നോവിച്ചതും,
    പിതാവിന്‍ വാക്കുകള്‍ ധിക്കരിച്ചതും
    എല്ലാം... നിനക്ക് വേണ്ടി...

    ഒരു കമുകിക്കുവേണ്ടി നാം എന്തെല്ലാം ത്യജിക്കും.... അല്ലേ....

    മറുപടിഇല്ലാതാക്കൂ
  6. താന്തോന്നി വിടയെവിടെ
    കവിത വീണ്ടും എവുതുക.ശരിയാകും
    വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുക. അത് നന്നാകാനുള്ള
    വഴിയാണ്

    മറുപടിഇല്ലാതാക്കൂ
  7. കവിതയുടെ വഴി സുരേഷ് പറഞ്ഞ്പോലെ കഠിനം. എഴുതി എഴുതി നന്നാക്കണം, ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  8. "പെറ്റമ്മയുടെ അശ്രുകണം വീഴ്ത്തിയതും,
    കൂടാപിറപ്പിന്റെ മാനസം നോവിച്ചതും,
    പിതാവിന്‍ വാക്കുകള്‍ ധിക്കരിച്ചതും
    എല്ലാം... നിനക്ക് വേണ്ടി..."

    സ്വന്തമാക്കുന്നതു വരെയേയുള്ളൂ ഈ ആവേശമെന്നും, പിന്നിട് ഇവള്‍ക്കു വേണ്ടിയാണോ ദൈവമേ, ഞാനെന്റെ അച്ഛനമ്മമാരേയും, കൂടപിറപ്പുകളേയും വേദനിപ്പിച്ചത്‌ എന്നോര്‍‌ത്ത് ഖേദിച്ചിട്ടുണ്ടെന്നും അനുഭവസ്ഥര്‍ പറഞ്ഞു കേട്ടിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  9. നന്ദി പൌര്‍ണമി,ശ്രീനാഥന്‍,വായാടി...
    പിന്നെ അത്രക്കും കുഴപ്പമൊന്നും തോന്നിയിട്ടില്ല പൌര്‍ണമീ....

    മറുപടിഇല്ലാതാക്കൂ
  10. കവിത കുറഞ്ഞു പോയി. ശ്രദ്ധിക്കുമല്ലോ. പിന്നെ കവിതയുടെ കൂടെ ചിത്രം ഇടുന്നതിനോട് എനിക്കു യോജിപ്പില്ല. അത് വായനയെ ബാധിക്കും. വരികളിലൂടെ കവിതയിലേക്ക് വരുന്നതല്ലേ നല്ലത് ?

    മറുപടിഇല്ലാതാക്കൂ
  11. നന്ദി ഭാനു.അഭിപ്രായം പൂര്‍ണമായി അംഗീകരിക്കുന്നു.മുന്പ് ചിത്രം ഇട്ടിരുന്നില്ല. അഭിപ്രായം മാനിച്ചു ചിത്രങ്ങള്‍ എല്ലാം പിന്‍‌വലിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  12. antha parayukaaa? veruthe nannayennu paranjal saryvumo? azhuthuvan kazhiyunnathu thanne premam ullilullathu kondalle?

    മറുപടിഇല്ലാതാക്കൂ
  13. kavithayil vithayundaakanam....... naiia vitha ennal nalla aashayangalaanu......... nall vithu nattal ninte manassil iniyuum....... nirapara kkoythedukkam.....

    മറുപടിഇല്ലാതാക്കൂ

ഇവിടെ എന്തേലും എഴുതിട്ടു പോകൂന്നെ ....