ഞായറാഴ്‌ച, ഓഗസ്റ്റ് 01, 2010

കാമുകീ ഹൃദയം











ഒരു മയില്‍‌പീലി തിരുകി ആ പുസ്തക-
മൊരു മാത്ര മെല്ലെ തിരിഞ്ഞു നോക്കി.
തരളമാം സ്നേഹത്തിന്‍ ഹൃദയതുടിപ്പുമായ്
മനതാരില്‍ തെളിഞ്ഞു നിന്‍ പൊന്‍ വദനം 
കണ്ടു ഞാന്‍ ആര്‍ദ്രമാം പ്രണയത്തെ നിന്‍
തീക്ഷ്ണമാം കണ്‍കളില്‍ നീര്‍തുള്ളിയായി.
അറിഞ്ഞു ഞാന്‍ കാരുണ്യ പാല്‍ക്കടല്‍ നിന്‍ തിരു 
നെറ്റിയില്‍ ചാര്‍ത്തിയ തൊടു കുറിയില്‍ .
കേട്ടു ഞാന്‍ ആയിരം മന്ത്രാക്ഷരങ്ങള്‍ നിന്‍
മൃദുലമാം ചുണ്ടുകള്‍ മീട്ടുവതായ്
അറിഞ്ഞു ഞാന്‍ മനതാരില്‍ വീണകള്‍ പാടുമാ-
ദിവ്യാനുരാഗം നിന്‍ വിരല്‍ത്തുമ്പുകളില്‍ .
അറിഞ്ഞു ഞാന്‍ നിന്നിലെ ഹൃദയ തുടിപ്പുകളി -
ലോഴുകുമാ ജീവനില്‍ ഞാന്‍ മാത്രമെന്ന്
പറഞ്ഞു നീ... അറിയുന്നു ഞാന്‍...
നീ എനിക്കായ് മാത്രം ഉള്ളതെന്ന്
നമ്മളെന്നും ഒന്നാണെന്ന്.

13 അഭിപ്രായങ്ങൾ:

  1. കവിത അടിപൊളി..... ആശംസകള്‍....

    മറുപടിഇല്ലാതാക്കൂ
  2. ..
    പ്രണയത്തിന് അന്ത്യമില്ല തന്നെ :)
    നന്നായിട്ടുണ്ട്..
    ..
    നന്ദി, ബ്ലോഗില്‍ വന്നതിനും അഭിപ്രായത്തിനും :)
    ..
    ഈ വേര്‍ഡ് വെരിഫിക്കേഷന്‍ മാറ്റൂന്നെ
    ..

    മറുപടിഇല്ലാതാക്കൂ
  3. വരികള്‍ നന്നായി. പക്ഷെ ആശയം പൂര്‍ണമായി പിടി കിട്ടിയില്ല.
    എന്റെ ഭാഷാ പരിട്ജ്ഞാനത്തിന്റെ കുറവ് സമ്മതിക്കുന്നു.
    ധാരാളം എഴുതുക. നാല്ല കവിതകള്‍ ഇവിയും പിറക്കട്ടെ. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  4. മാഷേ,
    ഒരൽ‌പ്പം ലളിതമാക്കൂ.
    അവസാന വരികൾ വെറു വരികളായിപ്പോയി.

    മറുപടിഇല്ലാതാക്കൂ
  5. ഒന്നാണെന്ന വിശ്വാശം നല്ലത്..വളരെ പോസിറ്റീവ് ആണല്ലോ..ആശംസകള്‍..!!


    രചനയില്‍ ഒരു പുതുമ കണ്ടില്ല,,!!

    മറുപടിഇല്ലാതാക്കൂ
  6. കുസുമം ചേച്ചി,ജിര്‍ഷാദ്,ഫിലിം പൂക്കള്‍,രവി,പ്രദീപ്‌,അക്ബര്‍,വെഞ്ഞറാന്‍ ,ജയരാജ്,ലക്ഷ്മി........
    എല്ലാര്‍ക്കും വളരെ നന്ദി.

    മറുപടിഇല്ലാതാക്കൂ
  7. നമ്മളെന്നും ഒന്നാണല്ലോ..നന്നായി..

    മറുപടിഇല്ലാതാക്കൂ

ഇവിടെ എന്തേലും എഴുതിട്ടു പോകൂന്നെ ....