ശനിയാഴ്‌ച, ജനുവരി 08, 2011

വിഫലമീ ജീവിതം

ജീവിതമൊരു സ്വപ്ന ഭൂമി-മാനവ
ജീവിതമൊരു സ്വപ്ന ഭൂമി.
തണല്‍ മരമില്ലാതെ ദാഹജലമില്ലാതെ 
തളരുന്ന ദുഃഖത്തിന്‍ വഴിത്താര.
ബന്ധങ്ങളിവിടെ ഫണമുയര്‍ത്തി നില്‍ക്കും
വിഷക്കാറ്റ് വിതറും സര്‍പ്പങ്ങള്‍ .
പക പോക്കും മര്‍ത്ത്യന്റെ മന്ദഹാസങ്ങള്‍
പകലിനെ ഇരുട്ടാക്കും കാര്‍മേഘങ്ങള്‍ .
സ്വാര്‍ത്ഥത  നടിക്കുന്ന സ്വപ്നജീവികളെ
സ്വര്‍ലോകം കാംക്ഷിക്കാന്‍ നിങ്ങള്‍ക്കെന്തവകാശം.
പാഴ്മണല്‍  കൂമ്പാരം വിണ്ണിനെ വിഴുങ്ങുമ്പോള്‍
ജീവിതം വഴി മുട്ടും പാരിലെല്ലാര്‍ക്കും.

15 അഭിപ്രായങ്ങൾ:

  1. പാഴ്മണല്‍ കൂമ്പാരം വിണ്ണിനെ വിഴുങ്ങുമ്പോള്‍
    ജീവിതം വഴി മുട്ടും പാരിലെല്ലാര്‍ക്കും.

    മറുപടിഇല്ലാതാക്കൂ
  2. വെറുതെ ഓരോ തോന്നലുകള് ..അല്ല പിന്നെ ..
    നന്നായി മാഷേ ..ഇനിയും കാണാം ..

    മറുപടിഇല്ലാതാക്കൂ
  3. "പാഴ്മണല്‍ കൂമ്പാരം വിണ്ണിനെ വിഴുങ്ങുമ്പോള്‍
    ജീവിതം വഴി മുട്ടും പാരിലെല്ലാര്‍ക്കും"

    അത് സത്യാ, ഇപ്പോത്തന്നെ ദുന്യാവ് വഴിനുട്ടി നില്‍ക്കുവാ. അല്ലേല്‍ മാന്ദ്യക്കൂമ്പാരം ഇത്രേം പ്രശ്നാകില്ലായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  4. ഞാനായില്ലല്ലോ ആദ്യം..
    പ്രവീണെ കവിത ഒരുപാടു നന്നായി വരുന്നുണ്ട്

    മറുപടിഇല്ലാതാക്കൂ
  5. കുറച്ചുകൂടി ഒന്നു മിനുക്കാമെങ്കിൽ ഒരു വയലാർ ലെവൽ സിനിമാഗാനത്തിനു സാധ്യത നിലനിൽക്കുന്നു. ഞാൻ ഗൌരവമായി പറഞ്ഞതാണ്.

    മറുപടിഇല്ലാതാക്കൂ
  6. @ പട്ടേപ്പാടം റാംജി
    ജീവിതം വഴിമുട്ടി നില്ല്ക്കുകയാ ഇപ്പോള്‍.
    @ സിദ്ധീക്ക..
    തോന്നലുകളല്ല സിദ്ദിക്ക.സത്യമാണ്.
    @ കണ്ണൂരാന്‍ / K@nnooraan
    താങ്കള്‍ ഇവിടെ വന്നതിനും മൊഴിഞ്ഞതിനും ഒത്തിരി നന്ദി കണ്ണൂരാനെ.
    @ കുസുമം ആര്‍ പുന്നപ്ര
    ചേച്ചി എവിടായിരുന്നു? കഴിഞ്ഞ കവിതയ്ക്ക് തേങ്ങ ഉടച്ചു പോയതാണല്ലോ? പിന്നെ കണ്ടില്ല !
    @ എന്‍.ബി.സുരേഷ്
    ഇവിടെ ആദ്യമായാണല്ലോ ഇങ്ങനൊരു കമെന്റ്.
    നമുക്ക് പരിഗണിക്കാം സുരേഷേട്ടാ...

    എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ
  7. പാഴ്മണല്‍ കൂമ്പാരം വിണ്ണിനെ വിഴുങ്ങുമ്പോള്‍ .... വിഴുങ്ങി കൊണ്ടേ ഇരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  8. അവിടെ പൊടികാറ്റുണ്ടല്ലേ..
    കവിത നന്നായി

    മറുപടിഇല്ലാതാക്കൂ
  9. ഈണത്തില്‍ ഒന്നു പാടി നോക്കി. മനോഹരമായ ഗാനം പോലുണ്ട് ഈ കവിത.
    പുതുവര്‍ഷാംശസകള്‍.

    മറുപടിഇല്ലാതാക്കൂ
  10. കവിതയിലെ അമര്‍ഷം ഉള്‍ക്കൊള്ളുന്നു. എഴുത്ത് തുടരുക ...

    മറുപടിഇല്ലാതാക്കൂ
  11. തണല്‍ മരമില്ലാതെ ദാഹജലമില്ലാതെ
    തളരുന്ന ദുഃഖത്തിന്‍ വഴിത്താര.
    എല്ലായ്പ്പോഴും അങ്ങനെയാണോ? സുരേഷേട്ടൻ പറഞ്ഞത് വെച്ച് വീണ്ടും വായിച്ചു നോക്കിയപ്പൊ, ശരിയാണ് ഒരു നല്ല പാട്ടിന്റെ വരികൾ പോലെ. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  12. പക പോക്കും മര്‍ത്ത്യന്റെ (കപട)മന്ദഹാസങ്ങള്‍
    പകലിനെ ഇരുട്ടാക്കും കാര്‍മേഘങ്ങള്‍.

    നന്നായി എഴുതി
    ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ

ഇവിടെ എന്തേലും എഴുതിട്ടു പോകൂന്നെ ....