വെള്ളിയാഴ്‌ച, ഓഗസ്റ്റ് 05, 2011

ഭ്രഷ്ട്

അറിയുമോ, നിങ്ങളെന്‍ സ്നേഹിതയെ ?
അറിയുമോ, എന്‍ പ്രിയ കളിതോഴിയെ ?
ജാതിയോ മതമോ ചോദിക്കാതെ 
സ്നേഹിച്ച പുരുഷനായ്  കഴുത്ത്  നീട്ടി.
ഓടിക്കളിച്ചൊരാ വീട്ടില്‍ നിന്നും 
ആട്ടിയിറക്കി സോദരങ്ങള്‍ ...
ഇന്നോളം ലാളിച്ച പെണ്‍കിടാവേ
നീ ഞങ്ങള്‍ക്കന്യയെന്നമ്മ ചൊല്ലി.
നെഞ്ചിലെ കനല്‍തീയില്‍ ചുടുന്നൊരു നോക്കിനാല്‍
അച്ഛനും മിണ്ടാതെ അകന്നു പോയി.

പടി കയറി ചെന്നൊരാ വീട്ടിലതാ...
കുറ്റപ്പെടുത്തലിന്‍  കൂരമ്പുകള്‍ ,
അഭിമാനത്തിന്‍ പൊയ്മുഖം തീര്‍ത്തവര്‍
അന്ധകാരത്തില്‍ മറഞ്ഞിരുന്നു,
"ഭ്രഷ്ട്" കല്പ്പിച്ചൊരു  ബന്ധുക്കളും
കാണാതെ മിണ്ടാതെ അകന്നു നിന്നു,
പ്രസംഗിച്ചു നടന്നൊരാ മൌലിക  വാദികള്‍
മാളത്തില്‍ ഒളിച്ചു പതുങ്ങി നിന്നു.

പെറ്റമ്മയോടുപോല്‍ മിണ്ടുവാന്‍ പാടില്ല-
യെന്ന നെഞ്ചു  തുളക്കുന്ന വിലക്കുകളും,
ഉള്ളു തുറന്നു കരയുവാനാവാതെ
തള്ളി നീക്കി ദിനങ്ങള്‍ ഓരോന്നായ്.
നിസ്സഹായനായ ഒരു തോഴനും
ഒന്നുമേ ചെയ്യുവാനാവതില്ല.

സ്നേഹിച്ച തെറ്റിനായ് ഓരോ നിമിഷവും 
ഹോമിച്ചു അവള്‍ തന്‍റെ ജീവിതത്തെ   
"ഇനി എനിക്കീ സ്നേഹത്തിന്‍ തണല്‍ വേണ്ട.
ഇനി എനിക്കീ "ഭ്രഷ്ട്" ദിനങ്ങള്‍ വേണ്ട."
മരവിച്ച മനസ്സില്‍ അവള്‍ തെരഞ്ഞെടുത്തു
മരവിക്കും  മരണത്തിന്‍   സ്വാതന്ത്ര്യം .

മറഞ്ഞൊരാ തോഴിയെ സാക്ഷിയാക്കി
പറയുന്നു ഞാനിതാ നിങ്ങളോടായ്
 'ജാതി മത സ്ത്രീധനം നോക്കിടാതെ 
സ്നേഹിക്കരുതാരേയും സോദരരെ...'

17 അഭിപ്രായങ്ങൾ:

  1. മരവിക്കും മരണത്തില്‍ അഭയം തേടുന്നവര്‍ ജീവിക്കുന്നവരോട് പറയുന്നത്...

    മറുപടിഇല്ലാതാക്കൂ
  2. ആദര്‍ശം പറയാന്‍ എളുപ്പമാണ് . എന്നാല്‍ ജീവിതത്തില്‍ നടപ്പാക്കാന്‍ വിഷമമാണ്.. ആദര്‍ശവാടികളുടെ കപടത നീ നേരിട്ടരിഞ്ഞതല്ലേ......
    പറഞ്ഞവര്‍ സ്വന്തം കാര്യം വന്നപ്പോള്‍ എല്ലാം വിഴുങ്ങി..... മുന്നോട്ടു പോകൂ... ലകഷ്യങ്ങള്‍ ഒരുപാട് ബാക്കിയുണ്ട്.....

    മറുപടിഇല്ലാതാക്കൂ
  3. "ഇനി എനിക്കീ സ്നേഹത്തിന്‍ തണല്‍ വേണ്ട.
    ഇനി എനിക്കീ "ഭ്രഷ്ട്" ദിനങ്ങള്‍ വേണ്ട."

    മറുപടിഇല്ലാതാക്കൂ
  4. അഭിപ്രയിച്ച എല്ലാ സ്നേഹിതര്‍ക്കും വന്നെത്തി നോക്കി പോയവര്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ
  5. ആദര്‍ശം മറ്റുള്ളവരെ ഉപദേശിക്കുമ്പോള്‍ മാത്രം... സ്വജീവിതത്തില്‍ പകരതാന്‍ ഏറെ വിഷമം...!

    കവിത നന്നായി ട്ടോ, ഈ പുതിയ 'ഉപദേശവും'....

    മറുപടിഇല്ലാതാക്കൂ
  6. 'ജാതി മത സ്ത്രീധനം നോക്കിടാതെ
    സ്നേഹിക്കരുതാരേയും സോദരരെ...'

    ഇത്തരം ചട്ടങ്ങള്‍ മാറ്റിയെ തീരൂ....

    നല്ല നാളെക്കായി പ്രവര്‍ത്തിക്കാം...

    നല്ല പോസ്റ്റ്‌.....എല്ലാ ആശംസകളും....

    മറുപടിഇല്ലാതാക്കൂ
  7. സ്വന്തം ജീവിതം തന്നെയാണ് കുഞ്ഞുസേ.നന്ദി കാടു,പഥികന്‍.,പരപ്പനാടന്‍,

    മറുപടിഇല്ലാതാക്കൂ
  8. ഭ്രഷ്ട്....ഇതിനകം പലതവണ പലരാല്‍ പറയപ്പെട്ട സബ്ജക്ട്....അവതരണത്തില്‍ കുറച്ചൂടെ വ്യത്യസ്ഥത പുലര്‍ത്താമായിരുന്നു....

    മറുപടിഇല്ലാതാക്കൂ
  9. നന്നായിരിക്കുന്നു. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  10. പെറ്റമ്മയോടുപോല്‍ മിണ്ടുവാന്‍ പാടില്ല-
    യെന്ന നെഞ്ചു തുളക്കുന്ന വിലക്കുകളും,

    ഭ്രഷ്ട് വായിച്ചു.. നന്നായി.. ആശംസകൾ,,


    ഇനി മറ്റൊരു വിഷയം; താങ്കൾ കുവൈറ്റിൽ നിന്നുമാണെങ്കിൽ ഇവിടെ ക്ലിക്കി ഈ ഗ്രൂപ്പിൽ അംഗമാകു {ഫെയ്സ്ബുക് ഗ്രൂപ് - "കുവൈറ്റ് മലയാളി ബ്ലോഗേർസ"} ഒപ്പം പരിചയത്തിലുള്ള കുവൈറ്റിലെ മറ്റ് ബ്ലോഗേർസിനെ കൂടി ഈ ഗ്രൂപ് പരിചയപ്പെടുത്തുമല്ലോ

    മറുപടിഇല്ലാതാക്കൂ

ഇവിടെ എന്തേലും എഴുതിട്ടു പോകൂന്നെ ....